കണ്ണൂരിലെ കോവിഡ് രോഗമുക്തരായ ദമ്പതികൾക്ക്​ കുഞ്ഞുപിറന്നു

പയ്യന്നൂർ: കേരളത്തി​​​​െൻറ ആരോഗ്യമേഖല ചരിത്രത്തിലേക്ക് പുതിയ ഏട്​ കൂടി തുന്നിച്ചേർത്ത് കോവിഡ്മുക്തി നേടിയ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. കോവിഡ് പോസിറ്റിവ്​ ആകുകയും തുടർന്ന് രോഗമുക്തി നേടുകയും ചെയ്​ത യുവതി കണ്ണൂർ ഗവ. മെ ഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്.

രണ്ടുദിവസം മുമ്പ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ രോഗമുക്തയായ കാസർകോട് ജില്ലയിലെ യുവതിക്കാണ്​ ശസ്​ത്രക്രിയയിലൂടെ കുഞ്ഞുപിറന്നത്​. യുവതിക്കും ഭർത്താവിനും സന്തോഷത്തി​​​​െൻറ ഇരട്ടി മധുരമാണെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ പറഞ്ഞു.

അമ്മയുടെയും കുഞ്ഞി​​​​െൻറയും ആരോഗ്യം തൃപ്തികരമാന്നെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തേ കോവിഡ് ബാധിച്ച് യുവതിയും ഭർത്താവും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. പിന്നീട് ഫലം നെഗറ്റിവ് ആണെന്ന് കണ്ടെത്തി. എന്നാൽ, പ്രസവം അടുത്തതിനാൽ രണ്ടുദിവസം മുമ്പ് ഡിസ്ചാർജ് ചെയ്യാതെ ആശുപത്രിയിൽ തുടരുകയായിരുന്നു.

Tags:    
News Summary - covid kannur kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.