നിലമ്പൂർ: കോവിഡ് 19 രോഗനിയന്ത്രണത്തിെൻറ ഭാഗമായി രാജ്യം മുഴുവൻ ലോക് ഡൗണിലായപ്പോൾ ശസ്ത്രക്രിയ മുടങ്ങിയ രോഗികൾക്ക് നിലമ്പൂർ ജില്ല ആശുപത്രി ആശാകേന്ദ്രമായി. നൂതനവും സങ്കീർണവുമായ മൂന്ന് ശസ്ത്രക്രിയകളാണ് അടുത്ത ദിവസങ്ങളിലായി ഇവിടെ നടന്നത്. രണ്ട് സ്തനാർബുദ ശസ്ത്രക്രിയകളും ഒരു ആമാശയ അർബുദ ശസ്ത്രക്രിയയുമായാണ് ഇവിടെ നടത്തിയത്.
ചുങ്കത്തറ സ്വദേശിയായ 53കാരിയും ചാലക്കുടി സ്വദേശിയായ 74 വയസ്സുകാരിയുമാണ് സ്തനാർബുദ ശസ്ത്രക്രിയക്ക് വിധേയരായവർ. ആമാശയ ശസ്ത്രക്രിയ നടത്തിയത് ഉപ്പട സ്വദേശിക്കാണ്. ശസ്ത്രക്രിയക്ക് വിധേയരായ രണ്ടുപേർ ഡിസ്ചാർജായി. മൂന്നാമത്തെ ആൾ സുഖം പ്രാപിച്ചുവരുന്നു.
ഡോ. ഷിജിൻ പാലാടൻ, ഡോ. പി.ടി. സജേഷ്, അനസ്തേഷ്യ ഡോ. സബ്ന, ഡോ. അജ്മൽ ഷാ, സ്റ്റാഫ് നഴ്സുമാരായ ജിനി, എൽസ, അനസ്തേഷ്യ ടെക്നീഷ്യൻസ് അഖില, നിസാം എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
നിലമ്പൂരിൽ നിലവിൽ സർജെൻറ തസ്തിക ഇല്ലാത്തതിനാൽ ആഴ്ചയിൽ രണ്ടു ദിവസം മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഷിജിൻ പാലാടൻ വർക്കിങ് അറേഞ്ച്മെൻറ് വ്യവസ്ഥയിലാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഡോ. സജേഷ് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.