Posted On
date_range Updated On
date_range മഞ്ചേരിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ ശനിയാഴ്ച രാത്രി മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവപരിശോധന ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 26 ആയി.
ജൂൺ 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കവേയാണ് മരണം. അർബുദത്തിന് ചികിത്സ ചെയ്തു വന്നിരുന്നു.
ജൂലൈ ഒന്നാം തീയതിയാണ് പനിയെ തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ജൂലൈ മൂന്നിന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.
സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. മരിച്ച വ്യക്തിയുമായി ബന്ധമുള്ളയാളുകളെ നിരീക്ഷണത്തിലാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.