റിജി

കോവിഡ്: ചികിത്സയിൽ കഴിഞ്ഞിരുന്ന കാൻസർ രോഗിയായ യുവതി മരിച്ചു

എരുമപ്പെട്ടി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൻസർ രോഗിയായ യുവതി മരിച്ചു. കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് പുതിയമാത്തൂർ പൂത്തോട് വീട്ടിൽ ദിനേശന്‍റെ ഭാര്യ റിജിയാണ് (35) മരിച്ചത്. ആറ് മാസം മുമ്പാണ് ഇവർക്ക് കാൻസർ ബാധിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതിനിടെ 15 ദിവസം മുമ്പ് കോവിഡും സ്ഥിരീകരിച്ചു. പിന്നീട് പരിശോധനയിൽ നെഗറ്റീവായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു. മകൻ: ദിൽജിത്ത്. കോവിഡ് പ്രൊട്ടോകോൾ പ്രകാരം മരത്തംകോട് എ.കെ.ജി നഗറിലെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കടങ്ങോട് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ അനുഷ് സി.മോഹനന്‍റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരാണ് സംസ്കാരം നടത്തിയത്. 

Tags:    
News Summary - covid death kerala, riji,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.