തിരുവനന്തപുരം: കോവിഡ് മരണം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികൾ രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ പിഴവുകളുണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് മരണം സംബന്ധിച്ച കണക്ക് മനപ്പൂർവം മറച്ചുവെച്ചിട്ടില്ല. കോവിഡ് മരണം അങ്ങനെയല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരിശോധിക്കും. മെഡിക്കൽ കോളജിലേയും ജില്ലകളിലേയും മരണക്കണക്കിൽ വ്യത്യാസമുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും അവർ പറഞ്ഞു. കോവിഡ് മരണം ആശുപത്രിയിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ജനങ്ങൾക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം. മരണസർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. ജനങ്ങഹക്ക് സഹായം കിട്ടുന്ന നിലപാട് സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.