ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അങ്കമാലി: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം അങ്കമാലി പാറക്കടവ് കുറുമശ്ശേരി മൂഞ്ഞേ ലി വീട്ടില്‍ പരേതനായ ദേവസിയുടെയും അങ്കമാലി കറുകുറ്റി മാമ്പ്ര സ്വദേശിനി ആനിയുടെയും മകൻ സെബി ദേവസി (50)യാണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം ലണ്ടനിലാണ് കഴിയുന്നത്.

കോവിഡ് ബാധിച്ച് ബ്രിട്ടനിലെ സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെബിയുടെ മരണവാര്‍ത്ത നാട്ടിലറിഞ്ഞത്. മരണാനന്തര ചടങ്ങുകള്‍ ലണ്ടനില്‍ നടക്കും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സെബി കുറുമശ്ശേരിയിലെ വീട്ടിലത്തെി മടങ്ങിയത്. ഭാര്യ സൈന ലണ്ടനില്‍ നഴ്സാണ്. വിദ്യാര്‍ഥിയായ ഡയന്‍ ഡേവിഡ് (12) ഏകമകനാണ്.

Tags:    
News Summary - covid death britain -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.