തിരുവനന്തപുരം: ചാർേട്ടഡിൽ മാത്രമല്ല, വന്ദേഭാരത് മിഷനിലടക്കം എല്ലാ വിമാന യാത്രക്കും കോവിഡ് പരിശോധന ബാധകമാക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ. രോഗമുണ്ടെന്ന് കണ്ടെത്തുന്നവരെ പ്രത്യേക വിമാനത്തിൽ െകാണ്ടുവരാം. അതിന് ആരും തടസ്സമല്ല.
പരിശോധന സൗകര്യത്തിെൻറ പേരിൽ ഒരു രാജ്യത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആ രാജ്യവും സർക്കാറും കേരളത്തോട് കാട്ടുന്ന വിശാല മനസ്സ് കാണാതിരിക്കാനാവില്ല. എംബസികൾ ഉത്തരവാദിത്തം നിർവഹിച്ചാൽ പരിശോധന സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെടും.
കേന്ദ്രമന്ത്രിമാർ ഇടപെട്ട് എംബസികൾ വഴി പരിശോധനക്കുള്ള സംവിധാനമൊരുക്കി പ്രവാസികളെ വേഗത്തിൽ മടക്കിയെത്തിക്കാൻ സൗകര്യമൊരുക്കണം. കെ.എം.സി.സിയല്ല, ആര് ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുവരുന്നതിനും സർക്കാർ എതിരല്ല. ഇത്രയും വിശാലമായ കാഴ്ചപ്പാട് ആരോപണമുന്നയിക്കുന്നവർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.