Posted On
date_range Updated On
date_range ഫോണിലൂെട കോവിഡ് ബോധവത്കരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
തൃശൂർ: കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി ഫോണുകളിൽ ഏർപ്പെടുത്തിയ നിർബന്ധിത അനൗൺസ്മെൻറിനെതിരായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. അറിയിപ്പുകൾ ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ അയച്ച പരാതിയിലാണിത്.
അടിയന്തര സാഹചര്യങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കോവിഡ് അറിയിപ്പുകളുടെ പേരിൽ സമയം നഷ്ടപ്പെടുന്നത് പലർക്കും ഗുരുതരമായ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.