കോവിഡ്: കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിക്ക്‌  ആംബുലൻസ്‌ വിട്ടുനൽകി

പ​യ്യ​ന്നൂ​ർ: മോ​റാ​ഴ-​ക​ല്യാ​ശ്ശേ​രി സ​ർ​വി​സ്‌ സ​ഹ​ക​ര​ണ ബാ​ങ്കി‍​െൻറ ആം​ബു​ല​ൻ​സ് കോ​വി​ഡ്‌ 19 ആ​വ​ശ്യ​ത്തി​ന്‌ ഉ​പ​യോ​ഗി​ക്കാ​നാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​ക്ക്‌‌ വി​ട്ടു​ന​ൽ​കി. 

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ശു​പ്ര​ത്രി സൂ​പ​ണ്ട്‌ ഡോ.​കെ. സു​ദീ​പി​ന്‌, ബാ​ങ്ക്‌ പ്ര​സി​ഡ​ൻ​റ്‌ എം.​വി. ജ​നാ​ർ​ദ​ന​ൻ  ആം​ബു​ല​ൻ​സി‍​െൻറ താ​ക്കോ​ൽ കൈ​മാ​റി.

നി​ല​വി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യി, ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ കോ​വി​ഡ്‌ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്​​മ​െൻറ്​ സ​െൻറ​ർ (സി.​എ​ഫ്‌.​എ​ൽ.​ടി.​സി) ഉ​ൾ​െ​പ്പ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും സി.​എ​ഫ്‌.​എ​ൽ.​ടി.​സി​യി​ലേ​ക്കും അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ തി​രി​ച്ചും മാ​റ്റു​ന്ന​തി​നും ഡി​സ്​​ചാ​ർ​ജാ​വു​ന്ന​വ​രെ അ​വ​ര​വ​രു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും ആം​ബു​ല​ൻ​സ്‌ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് താ​ക്കോ​ൽ സ്വീ​ക​രി​ച്ച്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്‌ അ​റി​യി​ച്ചു.

കോ​വി​ഡ്​​  രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ സ്വ​ന്തം ആം​ബു​ല​ൻ​സ്‌ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ മോ​റാ​ഴ-​ക​ല്യാ​ശ്ശേ​രി സ​ർ​വി​സ്‌ സ​ഹ​ക​ര​ണ ബാ​ങ്ക്‌ അ​ധി​കൃ​ത​രോ​ട്‌ ന​ന്ദി​യു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്‌ ഡോ ​കെ. സു​ദീ​പും  അ​റി​യി​ച്ചു.

Tags:    
News Summary - covid ambulance handover to kannur hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.