കാസർകോട്: ജനറൽ ആശുപത്രിയിൽ കോവിഡ് 19 പരിശോധനക്ക് സാമ്പിളെടുക്കാനുള്ള കിറ്റ് തീർന്നു. ഇതോടെ നിരീക്ഷണത ്തിലുള്ളവരുടെ സാമ്പിൽ ശേഖരണം മുടങ്ങി. കിറ്റില്ലാത്തതിനാൽ നിരവധി പേരാണ് പരിശോധന നടത്താനാവാതെ ആശുപത്രിയിൽ ത ുടരുന്നതെന്ന് ‘മീഡിയ വൺ’ റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച അയച്ച കിറ്റ് ഇതുവരെ കാസർകോട് എത്തിയിട്ടില്ല. പരിശോധനക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വന്ന് ടോക്കൺ എടുത്തവരുൾപ്പെടെ ഇന്ന് രാവിെല പത്ത് മണിമുതൽ പരിശോധനക്കായി കാത്തിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയവരും വിദേശത്തു നിന്ന് എത്തിയവരും അവരുമായി ബന്ധപ്പെട്ടവരുമടക്കം പരിശോധനക്ക് കാത്തിരിക്കുകയാണ്.
തിരുവനന്തപുരത്തു നിന്ന് കൊറിയർ സർവീസ് വഴി അയച്ചതാണ് കിറ്റ്. ബന്ധപ്പെട്ടപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ ഇപ്പോൾ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് ഡി.എം.ഒ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.