പാലക്കാട്: വിദേശത്തു നിന്നെത്തിയിട്ടും ക്വാറൈൻറനിൽ പോകാതെ നാടു മുഴുവൻ സഞ്ചരിച്ച മണ്ണാർക്കാട് സ്വദേശിക് കെതെിരെ പൊലീസ് കേസെടുത്തു. ഇയാൾ കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസെടുത്തത്. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്കരമാകുമെന്നാണ്അധികൃതർ നൽകുന്ന വിവരം.
51 കാരനായ ഇയാൾ മാര്‍ച്ച് 13നാണ് ദുബൈയില്‍ നിന്ന് എത്തിയത്. നിരീക്ഷണത്തിലായത് 21നാണ്. കഴിഞ്ഞ ദിവസമാണ് ഇയാളിൽ രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരിൽ ചിലർ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്നാണ് നാടു മുഴുവൻ ചുറ്റിക്കറങ്ങിയ ഇയാളെ നിരീക്ഷണത്തിലാക്കിയത്.
ബാങ്കിലും പള്ളിയിലും പരിസരങ്ങളിലെ കടകളിലും കെ.എസ്.ആർ.ടി.സി ബസിലുമൊക്കെ രോഗി പോയതായി നാട്ടുകാർ ആരോപിക്കുന്നു. മണ്ണാർക്കാട് സ്വദേശിയുടെ മകനും നിരീക്ഷണത്തിലാണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകെൻറ റൂട്ട് മാപ്പ് അധികൃതർ തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.