മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ ബാധിച്ചത്​ ചെ​െന്നെയിൽ നിന്ന്​

മലപ്പുറം: മലപ്പുറം സ്വദേശിയായ 18കാരന് കോവിഡ്​ ബാധിച്ചത്​ ​ചെന്നൈയില്‍ നിന്ന്. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വ ദേശിയായ യുവാവ്​ ചെന്നൈയിൽ ജ്യൂസ്​ കടയിൽ ജോലിചെയ്യുകയായിരുന്നു​. വിവിധ മാർഗങ്ങളിലൂടെ പാലക്കാടെത്തിയ ഇയാൾ ജില്ലയില്‍ പ്രവേശിച്ചിട്ടില്ല എന്ന് മലപ്പുറം​ കലക്​ടർ ജാഫർ മാലിക്​ അറിയിച്ചു.

ലോക്ഡൗണ്‍ നിലനില്‍ക്കെ, ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാന അതിര്‍ത്തി കടന്ന് പാലക്കാടെത്തിയ ഇയാള്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ഐസൊലേഷനിലാണ്​.തുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18നാണ് ഇയാൾ​ ചെന്നൈയിൽ​ പോയത്​.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന്​ കേരള അതിര്‍ത്തി കടന്നെത്തിയ ഇയാളെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വെച്ചാണ്​ പൊലീസ്​ പിടികൂടിയത്​. അന്നുതന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്ന്​ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു.

Tags:    
News Summary - covid 19 malappuram news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.