കുറ്റ്യാടി: ഖത്തറിൽനിന്ന് അഞ്ചുദിവസം മുമ്പ് വന്നതാണ് കായക്കൊടിയിലെ വി.കെ. നസീറും ഭാര്യയും. പേക്ഷ, സ്വന്തം മക്കൾേപാലും അവെര ഇതുവരെ കണ്ടിട്ടില്ല. അവരെ ബന്ധുവീട്ടിലാ ക്കിയിരിക്കുകയാണ്. മാർച്ച് 31 വരെ സന്ദർശകരെ സ്വീകരിക്കില്ലെന്ന പോസ്റ്റർ വീട്ടിനു മുന്നിൽ പതിച്ചിട്ടുണ്ട്.
പോസ്റ്റർ കാണാതെ ആരെങ്കിലും കയറിപ്പോകാതിരിക്കാൻ വരാന്തയിൽ വലയിട്ടിരിക്കുകയാണ്. രണ്ടു മാസത്തെ സന്ദർശനം കഴിഞ്ഞ് ഖത്തർ എയർവേസിൽ മടങ്ങിയതാണ് കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി മാനേജർകൂടിയായായ നസീർ. 14 ദിവസം ജനസമ്പർക്കമില്ലാതെ കഴിയണം എന്ന നിർദേശം അക്ഷരംപ്രതി പാലിക്കുയാണ് ഇരുവരും. അയൽവാസികേളാടുപോലും വരരുതെന്ന് നിർദേശിച്ചു.
ആവശ്യമുള്ള ആളുകളെ ഫോണിലും വാട്സ്ആപ്പിലും ബന്ധപ്പെടും. ആവശ്യമുള്ള സാധനങ്ങൾക്ക് ബന്ധുക്കൾക്ക് മെസേജ് അയക്കും. വീട്ടിനു പിൻഭാഗത്ത് വെച്ച മേശപ്പുറത്ത് അവർ കൊണ്ടുവെക്കും. മേശ സ്പർശിക്കാതെ അവരത് എടുത്ത് അകത്തേക്ക് കൊണ്ടുപോകും. ഖത്തറിൽനിന്ന് വരുന്ന ചിലരൊക്കെ ആേരാഗ്യ വകുപ്പിെൻറ നിർേദശങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ ബന്ധുക്കളുമായി തൊട്ട് ഇടപഴകുന്നത് കാണാമായിരുന്നെന്ന് നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.