കോവിഡ്​- 19 സംശയം; ഐസൊലേഷൻ വാർഡിൽനിന്ന്​ യുവാവ് ചാടിപ്പോയി

കളമശ്ശേരി: തൊണ്ടവേദനയും മൂക്കൊലിപ്പുമായി വിദേശത്തുനിന്നുമെത്തി കോവിഡ്​- 19 നിരീക്ഷണാർഥം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്ത രോഗി അപ്രത്യക്ഷനായി. അധികൃതർ അന്വേഷണം ഊർജിതമാക്കിയതോടെ വാർഡിൽ തിരിച്ചെത്തി. തിങ്കളാഴ്ച പുലർ​ച്ച തായ്​ലൻഡിൽനിന്ന്​ എത്തിയ മുപ്പത്തടം സ്വദേശിയായ 25കാരനാണ് പ്രത്യേക വാർഡിൽനിന്ന്​ ചാടിയത്.

ഇത് സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസർ ജില്ല കലക്ടർക്ക് കത്ത് നൽകിയിരുന്നു. രോഗി പൊതുജനങ്ങൾക്കിടയിൽ നടക്കുന്നതും പെരുമാറുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്. കൂടാതെ കൊച്ചി പൊലീസ് കമീഷണർക്കും ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനും കത്ത് നൽകി. ഇതനുസരിച്ച്് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെ രോഗി വാർഡിൽ തിരിച്ചെത്തിയതായി നോഡൽ ഓഫിസർ ഡോ. ഫത്താഹുദ്ദീൻ പറഞ്ഞു.

Tags:    
News Summary - Covid 19 Isolation Ward-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.