എറണാകുളത്ത്​ സ്​ഥിതി ഗുരുതരം; കൂടുതൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ

കൊച്ചി: രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലി​ച്ചില്ലെങ്കിൽ എറണാകുളത്ത്​ ട്രിപ്പിൾ ലോക്​ഡൗൺ വേണ്ടിവരുമെന്ന്​ മന്ത്രി വി.എസ്​. സുനിൽകുമാർ. സമ്പർക്കത്തിലൂടെ രോഗം പടർന്നതോടെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്​ൻമ​​െൻറ്​ സോണിൽ ഉൾപ്പെടുത്തി. 

ആറു​പുതിയ കണ്ടെയ്​ൻമ​​െൻറ്​ സോണുകളാണ്​ ജില്ലയിലുള്ളത്​. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകളും മൂന്നാം വാർഡിലെ  മുനമ്പം ഫിഷിങ്​ ഹാർബർ, മാർക്കറ്റ്​ എന്നിവയും എടത്തല പഞ്ചായത്തിലെ 13, നാല്​ വാർഡുകളും കീഴ്​മാട്​ പഞ്ചായത്തിലെ അഞ്ചാംവാർഡുമാണ്​ കണ്ടെയ്​ൻമ​​െൻറ്​ സോണായി പ്രഖ്യാപിച്ചത്​. 

നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കൊച്ചിയിൽ വിവിധ ഇടങ്ങളിൽ പരിശോധന വ്യാപിപ്പിച്ചു. നഗര പ്രവേശന കവാടമായ വെട്ടുറോഡ്​ ബ്ലോക്ക്​ ചെയ്​താണ്​ പൊലീസ്​ പരിശോധന. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്​ നടപടി സ്വീകരിക്കുകയും മാനദണ്ഡം ലംഘിച്ച് ​പ്രവർത്തിച്ച കടകൾ അടക്കുകയും ചെയ്​തു. കലൂർ മാർക്കറ്റിലെ രണ്ടു കടകൾ ഇത്തരത്തിൽ അടപ്പിച്ചു. മാസ്​ക്​ ഇടാത്തവരെ കസ്​റ്റഡിയിലെടുത്തു.
 

Tags:    
News Summary - Covid 19 Ernakulam District Under Strict Lockdown -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.