ലോക് ഡൗണിൽ ലോക്കായവർക്ക് കോവീടുണ്ടാക്കാം; ഭക്ഷണം വേണ്ടവരെ സഹായിക്കാം

കാക്കനാട്: കൊറോണക്കാലത്ത് വീട്ടിൽ "ലോക്ക്" ആയവരിൽ വലിയൊരു വിഭാഗത്തിന്‍റെയും പരാതി പ്രതിരോധ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നാണ്. വീട്ടിൽ ചടഞ്ഞിരുന്ന് മടുക്കുമ്പോൾ പുറത്തിറങ്ങാമെന്ന് വച ്ചാലോ ഡ്രോണും ലാത്തിയുമായി നാട് മുഴുവൻ പൊലീസും.

ഇങ്ങനെ പെട്ട് പോയവർക്ക് ആശ്വാസത്തിനുള്ള വക നൽകുകയാണ് "കോവീ ടുകൾ" എന്ന കൊച്ച് പേപ്പർ വീടുകൾ. ലോക് ഡൗണിൽ ബോറടിക്കുന്നവർക്ക് ആനന്ദവും നന്മ ചെയ്ത ആഹ്ലാദവുമായി മാറുകയാണ് ഈ കളി വീടുകൾ.

ഗ്രേ ബോർഡിലോ, ഉപയോഗിച്ച നോട്ട് ബുക്കിന്‍റെ പുറംചട്ടയിലോ ഉണ്ടാക്കുന്ന കോവീടുകൾ പ്യുവർ ലിവിങ് എന്ന സന്നദ്ധ കൂട്ടായ്മക്ക് വാട്ട്സ് ആപ്പിലൂടെ അയച്ചാൽ ഓരോ വീടിനും 10 രൂപ വീതം സമൂഹ അടുക്കളകൾക്ക് അവർ നൽകും. coveed.in എന്ന വെബ്സൈറ്റിൽ വീടിന്‍റെ രൂപരേഖയും തയ്യാറാക്കുന്ന വിധവും ലഭ്യമാണ്. 200 വീടുകൾ പൂർത്തിയായാൽ 2000 രൂപ എന്ന മുറക്കാണ് പണം കൈമാറുക.

വീട്ടിലടച്ചിരിക്കുന്നത് ശിക്ഷയായ കരുതി പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകുകയാണ് ഇതിന്റെ ലക്ഷ്യം. അതേസമയം കോവീടിന്‍റെ പൊള്ളയായ ഭാഗത്ത് മധുര പലഹാരങ്ങൾ നിറച്ച് ലോക് ഡൗൺ കാലത്ത് മുന്നിൽ നിന്ന് നയിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും മറ്റ് സർക്കാർ വകുപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കും ആദരസൂചകമായി ഈ വീടുകൾ നൽകാമെന്നും ഇവർ പറയുന്നു.

പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയെ ചേക്കുട്ടിപ്പാവയിലൂടെ ഉയർത്തിയെടുത്ത സംരംഭക കൂടിയായ ലക്ഷ്മി മേനോനാണ് കോവീടിന് പുറകിലും. ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് അടക്കമുള്ള സന്നദ്ധ സംഘടനകൾ ഇതിനോകം കളിവീടുണ്ടാക്കി കളി കാര്യമാക്കാൻ ആരംഭിച്ചിട്ടുണ്ട്.

ചിത്രങ്ങൾ അയക്കേണ്ട നമ്പർ: 8330021192, 9496690831, 7907637704, 9562461597

Tags:    
News Summary - Coveed in Covid 19 Lockdown -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.