സി.പി.എം, എ.ഐ.വൈ.എഫ്​ നേതാക്കളെ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റികളാക്കിയതിന്​ സ്​റ്റേ

കൊച്ചി: തിരുനാവായ വൈരംകോട് ഭഗവതി ക്ഷേത്രത്തിൽ സി.പി.എം, എ.ഐ.വൈ.എഫ്​ നേതാക്കളെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ച നടപടി ഹൈകോടതി സ്​റ്റേ ചെയ്തു. എ.ഐ.വൈ.എഫ് തിരൂർ മണ്ഡലം സെക്രട്ടറി പി.കെ. ബാബു, സി.പി.എം നേതാവ്​ കെ.എസ്. ദിലീപ് എന്നിവരെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് കമീഷണറുടെ ഉത്തരവിനാണ് സ്റ്റേ. ഇരുവരും ഒരു മാസത്തേക്ക് ക്ഷേത്രഭരണത്തിൽ ഇടപെടരുതെന്നും നിർദേശിച്ചിട്ടുണ്ട്​.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. തിരൂർ സ്വദേശി എം. മുരളീധരൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

രാഷ്ട്രീയ പ്രവർത്തകരെ ദേവസ്വം ബോർഡ്​ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കരുതെന്ന ഹൈകോടതി ഉത്തരവിന്​ വിരുദ്ധമായി ഇവരെ നിയമിച്ചത്​ ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചത്. ഹരജി വീണ്ടും നവംബർ 27ന് പരിഗണിക്കും.

Tags:    
News Summary - Court stay for making CPM, AIYF leaders non-traditional trustees of temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.