പാലക്കാട്: കോവിഡ് കാലത്ത് തടവുകാരെ കോടതിയിൽ ഹാജരാക്കുന്നത് ഒാൺലൈനായപ്പോൾ അരക്കോടിയിലധികം ലാഭിച്ച് ജയിൽവകുപ്പ്. കോവിഡ് നിയന്ത്രണങ്ങൾ വന്നശേഷം ആദ്യഘട്ടത്തിൽ തന്നെ കോടതിയിൽ ഹാജരാക്കുന്നതും മൊഴി രേഖപ്പെടുത്തുന്നതുമടക്കം കാര്യങ്ങൾ ഒാൺലൈനാക്കാൻ അധികൃതർ നടപടി സ്വീകരിച്ചതോടെ 80,000ത്തോളം പൊലീസ് മനുഷ്യപ്രയത്ന ദിനങ്ങൾ ലാഭിക്കാനുമായതായി ജയിൽവകുപ്പധികൃതർ പറഞ്ഞു.
തടവുകാരെ കോടതിയിൽ ഹാജരാക്കാൻ ഗതാഗതമൊരുക്കാനും തടവുകാരന് ഭക്ഷണത്തിനും എസ്കോർട്ട് പൊലീസിന് നൽകുന്ന തുകയുമടക്കം ചെലവുണ്ട്. കോവിഡ് സുരക്ഷ മുൻനിർത്തി ചില ജയിലുകളിൽനിന്ന് അയൽ ജില്ലകളിലെ സൗകര്യം കൂടുതലുള്ള ജയിലുകളിലേക്കുവരെ തടവുകാരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
പാലക്കാട് ജില്ല ജയിലിൽ മാത്രം 2000 തവണയാണ് തടവുകാരെ വീഡിയോ കോൺഫറൻസിങ് സംവിധാനമുപയോഗിച്ച് കോടതിയിൽ ഹാജരാക്കിയത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി മഞ്ചേരി സ്പെഷൽ സബ്ജയിൽ, ആലത്തൂർ, ഒറ്റപ്പാലം, ചിറ്റൂർ ജയിലുകളിൽ നിന്നുള്ള അന്തേവാസികളെ മലമ്പുഴയുള്ള പാലക്കാട് ജില്ല ജയിലിലേക്ക് നേരത്തെ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.