നടിയെ ആക്രമിച്ച കേസ്: വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പുകൾ അതിജീവിതക്ക് നൽകാൻ നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിലെ വസ്തുതാന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ശേഖരിച്ച മൊഴിയുടെ പകർപ്പുകൾ അതിജീവിതക്ക് നൽകാൻ നിർദേശം. അന്വേഷണ റിപ്പോർട്ടിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അതിജീവിതക്ക് നൽകാൻ ജില്ല സെഷൻസ് ജഡ്ജിക്ക് ഹൈകോടതി നിർദേശം നൽകി.

അതിജീവിത നൽകിയ രണ്ട് ഹരജികളാണ് ഇന്ന് ഹൈകോടതി പരിഗണിച്ചത്. വസ്തുതാന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ശേഖരിച്ച മൊഴിയുടെ പകർപ്പുകൾ ലഭ്യമാക്കണമെന്നുള്ള ഹരജി കൂടാതെ, റിപ്പോർട്ട് തന്നെ വസ്തുതാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെടുള്ള ഹരജിയും നൽകിയിരുന്നു.

ഈ ഹരജിയിൽ വിശദമായ വാദം കേൾക്കാൻ മേയ് 30ലേക്ക് മാറ്റുകയും ചെയ്തു. ജുഡീഷ്യറിയെ താറടിച്ച് കാണിക്കാനുള്ള ശ്രമം അതിജീവിത നടത്തുന്നുവെന്ന വാദം ദിലീപിന്‍റെ അഭിഭാഷകൻ ഉന്നയിച്ചു.

Tags:    
News Summary - court directed to give transcripts of fact finding report to survivor in Actress assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.