എ​ന്തി​നാ​യി​രു​ന്നു ആ ​കോ​ലാ​ഹ​ലം: സി​ൽ​വ​ർ ലൈ​ൻ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ൽ കോ​ട​തി

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ഇത്രയും കോലാഹലങ്ങൾ എന്തിനായിരുന്നെന്ന് ഹൈകോടതി. ഇത് നിശ്ശബ്ദമായും നടത്താമായിരുന്നു. പോർവിളിയോടെയല്ല വികസന പദ്ധതികൾ നടപ്പാക്കേണ്ടത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലൊക്കെ എവിടെ കൊണ്ടുപോയി വെച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് എതിർപ്പ് ഉന്നയിക്കുന്ന സ്ഥലത്ത് കല്ലിടുന്നില്ലെന്നും അവിടെ ജിയോ ടാഗ് വഴി സർവേ നടത്തുകയാണെന്നും സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമർശമുണ്ടായത്.

നോട്ടീസ് നൽകാതെ സർവേക്കായി എത്തുന്നതും കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതും ചോദ്യം ചെയ്യുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സർക്കാർ വിശദീകരണത്തെ തുടർന്ന് ഹരജികൾ വീണ്ടും ജൂൺ രണ്ടിന് പരിഗണിക്കാൻ മാറ്റി. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതികൾ നടപ്പാക്കാനെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കോടതിയുടെ നിർദേശങ്ങൾ ഫലം കാണുകയാണെന്നും വിലയിരുത്തിയാണ് ഹരജികൾ മാറ്റിയത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് തടഞ്ഞ് നേരത്തേയുള്ള ഇടക്കാല കോടതിവിധി മറികടക്കാൻ സർവേ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് സർക്കാറിന്‍റെ വിശദീകരണവും തേടി.

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം പൂ​ർ​ത്തി​യാ​കും മു​മ്പേ എ​ന്തി​നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​തെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞു. വ​ലി​യ ക​ല്ലി​ട്ട​തി​ന്റെ കാ​ര​ണം ഇ​പ്പോ​ഴും ആ​രും പ​റ​യു​ന്നി​ല്ല. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന് ക​ല്ലി​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് കോ​ട​തി ആ​ദ്യം മു​ത​ൽ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള എ​തി​ർ​പ്പ്​ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. കേ​ന്ദ്ര​ത്തി​ന്റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​പോ​ലും ഇ​ത് ത​ട​സ്സ​മാ​യെന്നും കോ​ട​തി അഭി​പ്രായപ്പെട്ടു.

Tags:    
News Summary - Court Criticizes Silver Line Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.