കഞ്ചാവും മയക്ക് മരുന്ന് ഗുളികളുമായി പിടിയിലായ ദമ്പതികള്‍

കഞ്ചാവും മയക്ക് മരുന്നുമായി ദമ്പതികള്‍ പിടിയില്‍

പാറശ്ശാല: കഞ്ചാവും മയക്ക് മരുന്നുമായി ദമ്പതികളെ പൊലീസ് പിടികൂടി. വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്ക് മരുന്ന് ഗുളികളും കണ്ടെടു​ത്തു.

നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ കുടപ്പനമൂടിന് സമീപം നുള്ളിയോട് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

പ്രതികളെ തൊണ്ടി സാധനങ്ങൾ സഹിതം കാട്ടാക്കട റേഞ്ച് ഓഫിസിലേക്ക് കൈമാറി.

പ്രിവന്റീവ് ഓഫിസര്‍ ജി. സുനില്‍രാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അര്‍ജുന്‍, യു കെ. ലാല്‍കൃഷ്ണ, അനീഷ്‌കുമാര്‍, എൻ. സുഭാഷ് കുമാര്‍, വി. വിജേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ഹരിത മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ദമ്പതികളെ പിടികൂടിയത്.


Tags:    
News Summary - Couple arrested with ganja and narcotics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.