Posted On
date_range Updated On
date_range സ്പോർട്സ് കൗൺസിലിന് മെസ് ചാർജ് അഞ്ച് കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ഹോസ്റ്റലുകളുടെ മെസ് ചാർജ്ജായി 5 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ഈ സാമ്പത്തികവർഷം ഹോസ്റ്റലുകൾക്കുള്ള മെസ് ചാർജായി അനുവദിച്ച ആകെ തുക 17.09 കോടിയായി. ആദ്യഗ സുവായി 8.27 കോടിയും പിന്നീട് രണ്ടു ഘട്ടങ്ങളിലായി 3 കോടിയും 81.46 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
സ്പോർട്സ് കൗൺസിലിനു കീഴിൽ സ്കൂൾ, കോളേജ് തലങ്ങളിലായി 122 സ്പോർട്സ് ഹോസ്റ്റലുകളാണുള്ളത്. ഈ ഹോസ്റ്റലുകളുടെ മെസ് ചാർജായി 15 കോടി രൂപയാണ് ആവശ്യം. മുൻവർഷത്തെ കുടിശ്ശികയായ 2.09 കോടി ഇത്തവണ അധികമായി അനുവദിച്ചു. നോൺ പ്ലാൻ വിഹിതമായ 16.56 കോടിയ്ക്കു പുറമെ 4.22 കോടി സ്പോട്സ് കൗൺസിലിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.