മന്തിക്കടയുടെ വിവാദ വിഷു പോസ്റ്റർ; കടയുടമ അറസ്റ്റിൽ

ആലപ്പുഴ: മന്തിക്കടയുടെ പേരിൽ വിവാദ വിഷു ആശംസ പോസ്റ്റർ ഇറക്കിയ ഹോട്ടലുടമയെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസിനെയാണ് ചേർത്തല പൊലീസ് അറസ്റ്റ്‌ചെയ്തത്.

ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചായിരുന്നു പോസ്റ്റർ തയാറാക്കിയത്. ചേർത്തല സ്വദേശിയായ ബിജുവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സാമൂഹികമാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ അറസ്റ്റ് ചെയ്ത കടയുടമയെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം പോസ്റ്റർ തയാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമ പറയുന്നത്. ഒറ്റ തവണമാത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നെന്നും വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കംചെയ്തതായും ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ ഒരു വിഡിയോയിൽ പറഞ്ഞു.

News Summary - Controversial Vishu poster of Manthikada; Shop owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.