വിവാദ സിലബസ്​ പഠിപ്പിക്കില്ല -കണ്ണൂർ വി.സി

കണ്ണൂർ: ആർ.എസ്​.എസ്​ താത്വികാചാര്യൻമാരായ ഗോൾവാർക്കറുടെയും സവർക്കറുടെയും പുസ്​തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന്​ കണ്ണൂർ സർവകലാശാല പിന്മാറി. വിവാദ പുസ്​തകങ്ങൾ പി.ജി സിലബസിൽ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ്​ചാൻസിലർ ഡോ. ഗോപിനാഥ്​ രവീന്ദ്രൻ അറിയിച്ചു.

സിലബസി​ൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്​മയുണ്ടെന്ന്​ വിദഗ്​ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്​തമാക്കി.

എം.എസ് ഗോൾവാർക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ വിവാദ പുസ്​തകങ്ങളാണ്​ സിലബസിൽ ഉൾപ്പെടുത്തിയിര​ുന്നത്​​. അക്കാദമിക പുസ്​തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്​തമായിരിക്കെയാണ്​ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ഇവ ഉൾപ്പെടുത്തിയത്​​.

വിവാദ സിലബസ്​ പിൻവലിക്കുന്നതിൽ വ്യക്​തിപരമായി എതിർപ്പില്ലെന്ന്​ വി.സി നേരത്തെ വ്യക്​തമാക്കിയിരുന്നു. എക്കാലത്തും ആർ.എസ്​.എസിനേയും ബി.ജെ.പിയേയും എതിർത്തിട്ടുള്ളയാളാണ്​ താൻ. ഇപ്പോഴുള്ള വിവാദങ്ങളിൽ സങ്കടമുണ്ട്​. ഗോൾവാർക്കറും സവർക്കറുമാണ്​ ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്​ട്രീയപാർട്ടികളെ കുറിച്ച്​ പഠിക്കു​േമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന്​ വിദ്യാർഥികൾ മനസിലാക്കണം. ഒരു തത്വശാസ്​ത്രത്തെ എതിർക്കാനാണെങ്കിലും അതിനെ കുറിച്ച്​ ധാരണയുണ്ടാവണം. അതിനാലാണ്​ ആർ.എസ്​.എസ്​ സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നത്​ -അദ്ദേഹം പറഞ്ഞു. പുസ്​തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത്​ താലിബാൻ രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - Controversial syllabus will not be taught - Kannur VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.