തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ ബാധകമായിട്ടും പദ്ധതിയിൽ അംഗമാകാതെ തുടരുന്ന ജീവനക്കാരെ വരുന്ന നവംബർ 30നകം നിർബന്ധമായും പദ്ധതിയിൽ ചേർക്കാൻ ധനവകുപ്പ് കർശന നിർദേശം നൽകി. ഈ സമയത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ധനവകുപ്പ് അനുമതി ആവശ്യമില്ല.
ഇതിനകം പൂർത്തിയാക്കൽ ഡി.ഡി.ഒമാരുടെ ഉത്തരവാദിത്തമാണ്. ഇനിയും വീഴ്ച വരുത്തുന്ന ഡി.ഡി.ഒമാർക്കെതിരെ കർശന നടപടിയെടുക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് എല്ലാ ഓഫിസ് മേധാവികളും ഡിസംബർ 12നകം വകുപ്പു തലവന്മാർക്ക് നൽകണമെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംഘടനകൾ അടക്കം സമരം ആരംഭിച്ചിരിക്കെയാണ് സർക്കാർ നിലപാട് കർക്കശമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.