തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന പഠിക്കാൻ സമിതിയായി. റിട്ട. ജില്ല ജഡ്ജി ചന്ദ്രബാബു ചെയർമാനും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രഫ. ഡി. നാരായണ എന്നിവർ അംഗങ്ങളുമാണ്.
പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടും നിർദേശങ്ങളും തയാറാക്കുന്നതടക്കം എട്ട് പരിഗണന വിഷയങ്ങളാണ് നൽകിയിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ഇടതു മുന്നണി തെരഞ്ഞെടുപ്പിൽ വാഗ്ദാനം നൽകിയിരുന്നു. പുനഃപരിശോധിക്കുന്നത് പഠിക്കുമെന്ന് ധനമന്ത്രി നിയമസഭയിലും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.