വളാഞ്ചേരി (മലപ്പുറം): ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ കെണ്ടയ്നർ ലോറി ഓട്ടോക്ക് മുകളിൽ മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വളാഞ്ചേരി കാട്ടിപ്പരുത്തി പരേതനായ തയ്യിൽ സെയ്തലവിയുടെ ഭാര്യ ഖദീജ (48), മകെൻറ ഭാര്യ ആതവനാട് കുന്നത്ത് ഷാഹിന (25), ഓട്ടോ ഡ്രൈവർ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിസാർ (33) എന്നിവരാണ് മരിച്ചത്.
വട്ടപ്പാറയിലെ വളവിന് മുകൾഭാഗത്ത് ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി, ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. െക്രയിനും ജെ.സി.ബിയും ഉപയോഗിച്ച് ലോറിയുടെ ഒരു ഭാഗം ഉയർത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഒാട്ടോയിൽ ഉണ്ടായിരുന്നവരുടെ ശരീരം തിരിച്ചറിയാനാകാത്ത വിധം ചതഞ്ഞിരുന്നു. ലോറി ഡ്രൈവർ ഒാടി രക്ഷെപ്പട്ടു.
മൃതദേഹങ്ങൾ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുഹമ്മദ് നിസാറിെൻറ മാതാവ്: ഉമ്മുസൽമ. ഭാര്യ: നുസ്രത്ത്. മക്കൾ: റിസിൻ, റിസാൻ. ഖദീജയുടെ മക്കൾ: മുഹമ്മദ് അനീസ് (ഗൾഫ്), ഫാത്തിമ ഫിദ. ഷാഹിനയുടെ മക്കൾ: ആൻലി അനീസ്, ആറു മാസം പ്രായമായ ആൺകുട്ടി. പിതാവ്: ഹസ്സൻ. മാതാവ്: ആയിശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.