പാലക്കാട്: കാലാവസ്ഥ മാറി, വൈദ്യുതി ഉപഭോഗം കൂടിയതോടെ കെ.എസ്.ഇ.ബിയുടെ അപ്രഖ്യാപിത ലോഡ് ഷെഡിങ്. കൂടുതൽ വൈദ്യുതി പവർ എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്ന് കിട്ടാതായതോടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കെ.എസ്.ഇ.ബി വൈദ്യുതി മുടക്കിയത്. ന്യൂനമർദത്തിൽ പെയ്ത മഴ കണ്ട് വൈദ്യുതി വാങ്ങലിൽ കുറവുവരുത്തിയതാണ് കെ.എസ്.ഇ.ബിക്ക് വിനയായത്.
മഴയൊഴിഞ്ഞ് വീണ്ടും ഉഷ്ണം തുടങ്ങിയപ്പോൾ പഴയപോലെ ജനം വൈദ്യുതി ഉപഭോഗം കൂട്ടി. ജൂൺ ഒന്നിന് 73 മില്യൺ യൂനിറ്റ് ഉപഭോഗം രേഖപ്പെടുത്തിയിരുന്നത്, വെള്ളിയാഴ്ച 86 മില്യൺ യൂനിറ്റിലെത്തി. വൈകുന്നേരങ്ങളിലെ പീക്ക് ഡിമാൻഡ് 4457മെഗാവാട്ടിലേക്കും കയറി. സാധാരണ 4200ലും താഴേയായിരുന്നു മഴയുണ്ടായിരുന്ന ന്യൂനമർദ ദിവസങ്ങളിലെ ഡിമാൻഡ്.
അപകടം മുന്നിൽ കണ്ട് ഉടൻ പവർ എക്ചേഞ്ചിൽ നിന്ന് 1000 മെഗാവാട്ട് ചോദിച്ചെങ്കിലും 75 മെഗാവാട്ട് മാത്രമാണ് ലഭിച്ചത്. 1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് വെള്ളിയാഴ്ച കെ.എസ്.ഇ.ബിക്ക് വന്നത്. ആവശ്യകത മുൻകൂട്ടിക്കണ്ട് നേരത്തെ വൈദ്യുതി മാർക്കറ്റിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയില്ലെങ്കിൽ വരും ദിവസങ്ങളിലും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം വരുമെന്ന് ബംഗളുരുവിലെ സതേൺ റീജ്യനൽ ലോഡ് ഡെസ്പാച്ച് സെന്റർ അധികൃതർ മുന്നറിയിപ്പ് നൽകി. വൈദ്യുതി കൂടുതൽ വാങ്ങിയെന്നും മുൻകരുതലെടുത്തെന്നും അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.