ഭരണഘടനാ വഖഫ് സംരക്ഷണ മഹാസമ്മേളനം ഇന്ന്; വൈകീട്ട് നാലിന് കലൂർ സ്റ്റേഡിയത്തിൽ

കൊച്ചി: മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ജംഇയ്യതുൽ ഉലമ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് കലൂർ സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാസമ്മേളനം നടത്തും.

കലൂർ മഹല്ല് ഖാദി ടി.എസ്. സലാഹുദ്ദീൻ ബുഖാരി തങ്ങൾ കൂരിയാട് പ്രാർഥന നിർവഹിക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗവും സ്വാഗതസംഘം ചെയർമാനുമായ ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷത വഹിക്കും.

സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിക്കും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി പ്രമേയ പ്രഭാഷണം നിർവഹിക്കും. കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി നജീബ് മൗലവി മമ്പാട് വിഷയം അവതരിപ്പിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.

സമ്മേളനത്തിന് കൊച്ചിയിൽ നിന്ന്​ വരുന്ന വാഹനങ്ങൾ എം.ജി റോഡ് വഴി കലൂർ മണപ്പാട്ടിപ്പറമ്പിൽ പ്രവർത്തകരെ ഇറക്കി അവിടെ വാഹനം പാർക്ക് ചെയ്യണം. മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, അരൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ തമ്മനം വഴി സ്റ്റേഡിയത്തിന്‍റെ പിറകുവശത്ത്​ പ്രവർത്തകരെ ഇറക്കി അവിടത്തന്നെ വാഹനം പാർക്ക് ചെയ്യണം. ആലുവ ഭാഗത്തു നിന്ന് വരുന്നവർ സ്റ്റേഡിയത്തിൽ പ്രവർത്തകരെ ഇറക്കി മണപ്പാട്ടിപ്പറമ്പിൽ പാർക്ക് ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - Constitutional Waqf Protection Conference today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.