Posted On
date_range Updated On
date_range ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരൻ
അങ്കമാലി: വൻ ഗൂഢാലോചനയിലൂടെ ദിലീപിനെ കെണിയിൽ കുടുക്കിയതാണെന്ന് സഹോദരൻ അനൂപ്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം തിരിച്ചുവരും. ദിലീപിെൻറ അഭിഭാഷകൻ അഡ്വ. കെ. രാംകുമാറിനൊപ്പം അങ്കമാലി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മടങ്ങുേമ്പാഴായിരുന്നു അനൂപിെൻറ പ്രതികരണം.
ദിലീപിനെതിരെ കൃത്യമായ തെളിവുകളില്ല. ചില സംശയങ്ങളുടെ പേരിലാണ് അറസ്റ്റ്. കെട്ടിച്ചമച്ച തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്. അതിന് പിന്നിൽ ചില ആളുകളുണ്ട്. അവർ ആരെല്ലാമാണെന്ന് ജനത്തിന് വൈകാതെ ബോധ്യമാകും. ദിലീപ് ഒരിക്കലും ഗൂഢാലോചന നടത്തിയിട്ടില്ല. അദ്ദേഹത്തെ കുടുക്കാനാണ് ഗൂഢാലോചന നടന്നത്. സിനിമയെ വെല്ലുന്ന തിരക്കഥയാണത്. ദൈവം എന്നൊന്നുണ്ടെങ്കിൽ സത്യം ജയിക്കുമെന്നും അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.