വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ സന്ദീപ് ആശുപത്രിയിൽ
Posted On
date_range Updated On
date_range കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: തലശ്ശേരി പന്ന്യന്നൂരിൽ തിറ മഹോത്സവത്തിനിടെ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിനിടെ പന്ന്യന്നൂർ സ്വദേശി സന്ദീപിനാണ് പരിക്കേറ്റത്.
ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തലശേരിയിലെ സ്വകാര്യ ആശുപ്രതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.