ഭക്ഷ്യകിറ്റ് വിതരണം കെ. സുരേന്ദ്രന് വേണ്ടിയെന്ന് കോൺഗ്രസ്; തോൽവിയുടെ ആഘാതം കുറക്കാനെന്ന് ടി. സിദ്ദീഖ്

ബത്തേരി: സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾക്ക് എത്തിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവും കൽപറ്റ എം.എൽ.എയുമായ ടി. സിദ്ദീഖ്. ഭക്ഷ്യകിറ്റ് വിതരണം വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന് വേണ്ടിയെന്ന് ടി. സിദ്ദീഖ് ആരോപിച്ചു.

ഭക്ഷ്യകിറ്റുകൾ ഓർഡർ ചെയ്തത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്ന് കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോൽവിയുടെ ആഘാതം കുറക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. സുരേന്ദ്രൻ വയനാട്ടിൽ പലചരക്ക് വിൽപന തുടങ്ങിയെന്നും ടി. സിദ്ദീഖ് പരിഹസിച്ചു.

ഇന്നലെ വൈകിട്ടാണ് വയനാട് സുൽത്താൻ ബത്തേരിയിൽ അവശ്യ സാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് കിറ്റുകൾ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ മുതലായവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.

അതേസമയം, ബത്തേരിയിൽ പിടികൂടിയ ഭക്ഷ്യ കിറ്റുകൾക്ക് ഓർഡർ കൊടുത്തത് ബി.ജെ.പി പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Congress says Food kit distribution for K. Surendran; To reduce the impact of defeat - T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.