കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ തരൂരും, ചെന്നിത്തലയും

ന്യൂ ഡൽഹി: ശശി തരൂരിനെ കോൺഗ്രസ് നേതൃത്വം അവഗണിക്കു​മെന്ന പ്രചാരണത്തെ അപ്രസക്തമാക്കികൊണ്ട് പ്ലീനറി സമ്മേളനത്തിന്‍റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും ഉൾപ്പെട്ടു. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെയാണ് പ്ലീനറി സമ്മേളനത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്. വര്‍ക്കിംഗ് കമ്മിറ്റി പ്രവേശത്തിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍ഡി​​െൻറ നിലപാട് വ്യക്തമല്ല.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരത്തോടെയാണ് തരൂർ നേതൃത്വവുമായി അകലുന്നത്. തുടർന്ന്, കേരളത്തിൽ നടത്തിയ പ്രവർത്തനം വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിലാണ് തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും ഈ സമിതിയില്‍ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാര്‍ട്ടി ഉടച്ച് വാര്‍ക്കപ്പെടുമ്പോള്‍ തരൂര്‍ എങ്ങനെ പരിഗണിക്കപ്പടുമെന്നതി​നെ കുറിച്ച് വ്യക്തതയില്ല. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിക്കയാണ്.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ പിന്മാറാനാണ് സാധ്യതയെന്ന് പറയുന്നവർ ഏറെ. അത്തരമൊരു സാഹചര്യത്തിൽ തരൂര്‍ കടുത്ത തീരുമാനങ്ങൾ സ്വീകരിച്ചേക്കും. പുതിയ സാഹചര്യത്തിൽ തരൂര്‍ പുറത്ത് വന്നാല്‍ സ്വീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള ചില പാര്‍ട്ടികള്‍ ഒരുക്കമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിന്‍റെ മുന്‍പിലുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. ഒഴിവാക്കിയാലുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് നേതൃത്വത്തിന് ധാരണയുണ്ട്. 

Tags:    
News Summary - Congress Plenary Session: Tharoor, Chennithala in Drafting Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.