Posted On
date_range Updated On
date_range കോൺഗ്രസ് ഓഫിസ് തകർത്ത സംഭവം; സി.പി.എം പ്രവർത്തകർ കീഴടങ്ങി
തിരുവല്ല: തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർ തിരുവല്ല പൊലീസിൽ കീഴടങ്ങി.ചങ്ങനാശ്ശേരി കാക്കാൻപറമ്പിൽ വീട്ടിൽ കെ.എസ്. അമൽ (25), കുറ്റപ്പുഴ തീപ്പനിയിൽ മുളംപറമ്പിൽ വീട്ടിൽ വിപിൻ ചാക്കോ (28), നിരണം നടയിൽ താഴ്ചയിൽ വീട്ടിൽ വിവേക് വിശ്വനാഥൻ (24), കടപ്ര പേരായിക്കോടത്ത് വീട്ടിൽ റോബിൻ എബ്രഹാം (25), വേങ്ങൽ മണൽപറമ്പിൽ മോനി വർഗീസ് (24) എന്നിവരാണ് കീഴടങ്ങിയത്.
കട്ടപ്പനയിലെ കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല ചെയ്യപ്പെട്ട ധീരജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ഓഫിസ് ഒരുസംഘം അടിച്ചു തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.