കോൺ​ഗ്രസ്-ബി.ജെ.പി ​ധാരണയെന്നത്​ വ്യാജപ്രചാരണം-രമേശ്​ ​െചന്നിത്തല

ഒറ്റപ്പാലം: സംസ്ഥാനത്ത്​ എവിടേയും ബി.ജെ.പിയുമായി കോൺഗ്രസ്​ കൂട്ടുകൂടിയിട്ടി​ല്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പാലക്കാട്​ ജില്ലയിലെ പൂക്കോട്ടുകാവ്​, വെള്ളിനേഴി പഞ്ചായത്തുകളിൽ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചാ​ണെന്ന്​ പ്രചരിപ്പിക്കുന്നത്​ സി.പി.എമ്മാണ്​. പൊതുസ്ഥാനാർഥികളെ നിർത്തിയെന്ന ആരോപണം തെറ്റാണ്​. അത്തരമൊരു നീക്കം കോൺഗ്രസോ യു.ഡി.എഫോ നടത്തില്ല.

ആഭ്യന്തര കലഹത്താൽ ബി.ജെ.പി അപ്രസക്​തമാവുന്ന തെരഞ്ഞെടുപ്പാണിത്​. മുന്നണിക്ക്​ പുറത്തുള്ള ആരുമായും കോൺഗ്രസ്​ സഖ്യത്തിലേർപ്പെടില്ലെന്നും രമേശ്​ ചെന്നിത്തല വ്യക്​തമാക്കി.

Tags:    
News Summary - Congress-BJP relation is fake propaganda: Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.