Posted On
date_range Updated On
date_range കോൺഗ്രസ് 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികക്ക് അംഗീകാരം
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ സംസ്ഥാന കോൺഗ്രസിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമപട്ടിക തയാറായി. പട്ടിക അതത് ഡി.സി.സികൾക്ക് കൈമാറും. മലപ്പുറം, തിരുവനന്തപുരം, കോട്ടയം ഒഴികെ ജില്ലകളിലെ 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികക്കാണ് അന്തിമരൂപം നൽകിയത്.
സംസ്ഥാനത്ത് ആകെയുള്ള 285 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളിൽ തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ ഏതാനും ബ്ലോക്കുകളിൽ മാത്രമാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഇതിനായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടുത്തയാഴ്ച വീണ്ടും ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.