സംസ്ഥാനത്ത് സമഗ്ര ഡിജിറ്റൽ പൊതു ആസ്തി രജിസ്റ്റർ വരുന്നു

മലപ്പുറം: സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ആസ്തികളുടെയും വിശദവിവരങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സമഗ്ര ഡിജിറ്റല്‍ ആസ്തി രജിസ്റ്റർ വികസിപ്പിക്കാൻ തീരുമാനം. ഇതിനുള്ള രണ്ട് ഏകീകൃത പോർട്ടലുകൾ വികസിപ്പിക്കുന്നതിന് ഡിജിറ്റൽ സർവകലാശാലയെ ചുമതലപ്പെടുത്തി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ‘സമ്പത്ത്’ (സ്പേഷ്യൽ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ഫോർ അഡ്മിനിസ്ട്രേഷൻ ട്രാക്കിങ് ആൻഡ് ഹാർമണൈസേഷൻ) എന്ന പേരിൽ ഭൗമവിവര ആസ്തി മാനേജ്മെന്റ് പോർട്ടലും ‘പ്ലാൻസ്പേസ്’ എന്ന പേരിൽ പ്രോജക്ട് രജിസ്റ്റർ മൊഡ്യൂളുമാണ് തയാറാക്കുക.

‘സമ്പത്തി’ലൂടെ സർക്കാർ ആസ്തിയുടെ ഭൗമസ്ഥാനം, അതിർത്തി, സർവേ വിവരങ്ങൾ തുടങ്ങിയവയെല്ലാം രേഖപ്പെടുത്തി ആദ്യത്തെ സമഗ്ര പൊതു ആസ്തി രജിസ്റ്റർ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ധനസ്രോതസ്സുകളിലൂടെയും നടപ്പാക്കുന്ന സർക്കാർ പദ്ധതികളെയും ഭൗമവിവര അടിസ്ഥാനത്തിൽ മാപ്പ് ചെയ്യുന്ന വിപുലമായ സംവിധാനമാണ് ‘പ്ലാൻസ്പേസ്’ എന്ന പ്രോജക്ട് രജിസ്റ്റർ മൊഡ്യൂളിലൂടെ നടപ്പാക്കുക.

സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, പൈതൃക സ്മാരകങ്ങൾ, യന്ത്രസാമഗ്രികൾ, വാഹനങ്ങൾ തുടങ്ങി വിവിധ ആസ്തികളുടെ വിവരങ്ങൾ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പരസ്പരം ബന്ധിപ്പിക്കാതെയാണ് നിലവിൽ സൂക്ഷിക്കുന്നത്. ഏകീകൃത സംവിധാനം നിലവിലില്ലാത്തതിനാൽ സംസ്ഥാന സർക്കാറിന്റെ ആസ്തികളെക്കുറിച്ചുള്ള പൂർണവും കൃത്യവുമായ വിവരങ്ങൾ ഒരിടത്ത് ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. ഇതുകാരണം ഒരേ സ്ഥലത്ത് വ്യത്യസ്ത വകുപ്പുകൾ മുഖേന സമാന പദ്ധതികൾ നടപ്പാക്കാനും പദ്ധതി ആസൂത്രണത്തിൽ ഏകോപനക്കുറവ് ഉണ്ടാകാനും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - സംസ്ഥാനത്ത് സമഗ്ര ഡിജിറ്റൽ പൊതു ആസ്തി രജിസ്റ്റർ വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.