കൽപറ്റ: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് വയനാട്ടിൽ നടത്തിയ ഹർത്താൽ പൂർണം. രാവിലെ ചിലയിടങ്ങളിൽ ഓടിയ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞു.
വ്യാപാരികളും സ്വകാര്യബസ് ഉടമകളും ഹർത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജില്ലയിൽ കടകൾ തുറക്കുകയോ സ്വകാര്യ ബസുകൾ ഓടുകയോ ചെയ്തില്ല. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് രാവിലെ ഏതാനും ലോക്കൽ സർവീസുകൾ പുറപ്പെട്ടുവെങ്കിലും തടഞ്ഞതോടെ നിർത്തിവെച്ചു. തുടർന്ന് വൈകുന്നേരത്തോടെയാണ് ബസുകൾ ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.