കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗത ഗാനത്തിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസില്‍ പരാതി. ഹൈകോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറിയുമായ അനൂപ് വി.ആര്‍ ആണ് പരാതി നല്‍കിയത്. സ്വാഗത ഗാനത്തിൽ ഒരു മതവിഭാഗത്തെ തീവ്രവാദികൾ ആയി ചിത്രീകരിച്ചിട്ടുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.
മത/ സമുദായ സ്പർധയും വെറുപ്പും വളർത്തുന്ന തരത്തിലുള്ള ചിത്രീകരണങ്ങൾ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗത ഗാനത്തിൽ ഉൾപ്പെടുത്തിയതിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ( മന്ത്രി മുഹമ്മദ് റിയാസ് ) സ്വാഗതഗാനത്തിൽ ഒരു വിഭാഗത്തെ തീവ്രവാദികൾ ആയി ചിത്രീകരിച്ചിട്ടുണ്ടെന്നും അതിനകത്തെ ഗൂഢാലോചന അന്വേഷിക്കണ്ടതാണെന്ന് പറഞ്ഞതും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തെ പഴയിടത്തിൽ പരിമിതപ്പെടുത്തി, സംഘാടനത്തിൽ സംഭവിച്ച അപകടകരമായ വീഴ്ച മറച്ചുവെക്കാനുള്ള ആസൂത്രിതമായ പരിശ്രമം അനുവദിക്കില്ല. ഇക്കാര്യത്തിൽ തുടർനിയമനടപടികളുമായി മുന്നോട്ട് പോവും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.