Posted On
date_range Updated On
date_range ഉടമസ്ഥെൻറ അനുമതിയില്ലാതെ ചക്ക അടര്ത്തിക്കൊണ്ടുപോയതായി പരാതി
പാങ്ങോട്: ഉടമസ്ഥെൻറ അനുമതിയില്ലാതെ ചക്കകള്‍ അടര്‍ത്തിക്കൊണ്ടു പോയതായി പരാതി. പാങ്ങോട് സ്വദേശി നജീബിെൻറ ഉടമസ്ഥതയില്‍ വി.കെ. പൊയ്കയിലുള്ള റബര്‍ പുരയിടത്തില്‍ നിന്നാണ് ചക്കകള്‍ അടര്ത്തിക്കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ പുരയിടത്തിലെത്തിയ സംഘം ടാപ്പിങ് തൊഴിലാളിയോട് ഉടമസ്ഥന് പറഞ്ഞതനുസരിച്ച് ചക്ക അടര്ത്താനെത്തിയതാെണന്ന് പറഞ്ഞ് പണം നൽകി രണ്ട് പ്ലാവുകളിലെ നൂറോളം ചക്കകള്‍ അടര്‍ത്തിക്കൊണ്ട് പോകുകയായിരുന്നു.
ജോലി കഴിഞ്ഞ് ടാപ്പിങ് തൊഴിലാളി ഉടമസ്ഥെൻറ വീട്ടിലെത്തി പണം നൽകിയതോടെയാണ് കബളിപ്പിച്ചതാെണന്ന് മനസ്സിലാക്കി പാങ്ങോട് പൊലീസില്‍ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.