കാണാതായ എ.എസ്.ഐ ബൈജു
കാണാതായ എ.എസ്.ഐ ബൈജു
Posted On
date_range Updated On
date_range തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി
തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബൈജുവിനെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ബൈജുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുകയും യാതൊരു വിവരവും ലഭിക്കുകയും ചെയ്തിരുന്നില്ല.
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിലെ ഒരു എ.ടി.എമ്മില്‍ നിന്നും ബൈജു പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഹില്‍പാലസ് സി.ഐ. പറഞ്ഞു.
അതേസമയം, ഇദ്ദേഹത്തെ കണ്ടെത്തിയതായി വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.