ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിലെ കടയിൽനിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടതായി പരാതി. കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീ എന്ന ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെ ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും പാർസൽ വാങ്ങിയ രണ്ട് സമൂസ വീട്ടിലെത്തി കഴിക്കുന്നതിനിടെ പല്ലിയെ കിട്ടിയെന്നാണ് പരാതി.
രാജേഷ് ഉടന്‍ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തി.
കല്ലംകുന്നിലെ ഒരു ഫുഡ് പ്രോഡക്ട്സ് സ്ഥാപനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതാണ് സമൂസ എന്നാണ് ഷോപ്പിന്‍റെ വിശദീകരണം. വേളൂക്കര ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയതില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്ന് കണ്ടെത്തി. കാര്‍ഡ് എടുത്തതിനുശേഷം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി.
സമൂസയില്‍ പല്ലിയെ കണ്ടെത്തിയെന്ന പരാതി ഭക്ഷ്യസുരക്ഷ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അവരുടെ പരിശോധനക്ക് ശേഷം മാത്രമേ നടപടികള്‍ ഉണ്ടാവുകയുള്ളൂ എന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.