പ്രതീകാത്മക ചിത്രം

പൊതു റോഡിലെ ആർ.എസ്.എസ് ശാഖ; അന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടു

ചൂർണിക്കര (എറണാകുളം): പൊതു റോഡിലെ ആർ.എസ്.എസ് ശാഖ പ്രവർത്തനത്തിനെതിരായ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എസ്.എൻ പുരം കവലയിൽ ശാഖ പ്രവർത്തനം നടത്തുന്നതിനെതിരെ വിവരാവകാശ പ്രവർത്തകൻ രാഹുൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ആലുവ റൂറൽ എസ്.പിക്ക് നിർദേശം നൽകിയത്.

രാത്രി സമയം റോഡിൽ ആർ.എസ്.എസ് ശാഖ പ്രവർത്തനം നടത്തി യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്നതായി പരാതിയിൽ പറയുന്നു. എസ്.എൻ പുരം ജങ്ഷനിൽ അനധികൃതമായി അമ്പലം നിർമിച്ചിരിക്കുകയാണ്. പരിശോധന നടത്തി കൈയ്യേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കണം. ആർ.എസ്.എസ് പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ച എല്ലാവിധ ഫ്ലക്സും പൊതുസ്ഥലത്ത് വച്ച ബോർഡുകളും റോഡിനു കുറുകെ സ്ഥാപിച്ച ആർച്ചുകളും എടുത്തു മാറ്റാൻ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Complaint against RSS branch in Aluva public road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.