സ്ത്രീ വിരുദ്ധ പരാമർശം; നടൻ വിനായകനെതിരെ ദേശീയ വനിത കമീഷനിൽ പരാതി

തിരുവനന്തപുരം: നടൻ വിനായകന്‍റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒ.ബി.സി മോർച്ച ദേശീയ വനിത കമീഷനിൽ പരാതി നൽകി. ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് തൃപ്പലവൂർ വിപിൻ ആണ് പരാതി നൽകിയത്. 'ഒരുത്തി' സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ മാധ്യമപ്രവർത്തക​യെ അധിക്ഷേപിച്ച് സംസാരിച്ചതിൽ വിനായകൻ ക്ഷമ ചോദിച്ചു. 'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Complaint against actor Vinayakan in the National Commission for Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.