മരിക്കുവോളം മത്സരിക്കൽ കോൺഗ്രസിലെയും ലീഗിലെയും രീതി –വിജയരാഘവൻ

തൃശൂർ: മരിക്കുവോളം മത്സരിക്കുകയാണ്‌ കോൺഗ്രസിലും മുസ്​ലിം ലീഗിലുമുള്ള രീതിയെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. ഒരാൾ ഒരുതവണ ജയിച്ചാൽ പിന്നെ തുടർച്ചയായി മത്സരിക്കും. ഒന്നുകിൽ മരിച്ചിട്ട്‌ പിരിയുക, അല്ലെങ്കിൽ തോറ്റിട്ട്‌ പിരിയുക അതാണ്‌ സ്ഥിതി.

ഇപ്പോൾ മക്കളെ ഇറക്കി പിന്തുടർച്ചയുണ്ടാക്കുകയാണ് കോൺഗ്രസ്​-ലീഗ്​ നേതാക്കൾ​. തൃശൂരിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ഗൃഹസമ്പർക്ക പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.