തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം 10 ലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നേരത്തേ ഇത് അഞ്ചുലക്ഷമായിരുന്നു. വന്യജീവി ആക്രമണത്തില്‍ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും ഇനിമുതല്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. 75,000 രൂപയായിരുന്നു ഇതുവരെ നൽകിയിരുന്നത്. വനം കുറ്റകൃത്യത്തിന് കേസുള്ളവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.
അതേസമയം, വനംകുറ്റകൃത്യത്തില് ഏര്‍പ്പെട്ടപ്പോഴാണ് അപകടമുണ്ടായതെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ല. കന്നുകാലി, വീട്, കുടിലുകള്‍, കൃഷി എന്നിവ നശിച്ചാല്‍ പരമാവധി ഒരുലക്ഷം വരെ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. വ്യക്തികള്‍ക്കുണ്ടാകുന്ന പരിക്കിന് നൽകുന്ന സഹായം പരമാവധി 75,000 എന്നത് ഒരുലക്ഷമായി ഉയര്‍ത്തി. പട്ടികവർഗക്കാരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
ഇതുസംബന്ധിച്ച് നിലവിെല നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം. നഷ്ടപരിഹാരത്തുകയില്‍ 50 ശതമാനം നേരിട്ടും ബാക്കി അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴുമാകും നൽകുക. വനത്തിനു പുറത്തുെവച്ച് പാമ്പുകടിയേറ്റുമരിക്കുന്നവര്ക്കുള്ള നഷ്ടപരിഹാരവും ഒരുലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.