കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്​.എഫ്​.​െഎക്ക്​ മുൻതൂക്കം

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലക്ക്​ കീഴിലെ കോളജുകളിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്​.എഫ്​.​െഎക്ക്​ മുൻതൂക്കം. കോഴിക്കോട്​ ജില്ലയിൽ മലബാർ ക്രിസ്​ത്യൻ കോളജ്​, ഗുരുവായൂരപ്പൻ കോളജ്​, ചേളന്നൂർ എസ്​.എൻ കോളജ്​, ​െകായിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്​.എൻ.ഡി.പി കോളജ്​ എന്നിവിടങ്ങളിൽ എസ്​.എഫ്​.​െഎ മുന്നേറ്റം തുടർന്നു. മീഞ്ചന്ത ആർട്​സ്​ ആൻഡ്​​ സയൻസ്​, പേരാ​മ്പ്ര സി.കെ.ജി, കോടഞ്ചേരി, മടപ്പള്ളി, മുചുകുന്ന്​, ബാലുശ്ശേരി, കുന്ദമംഗലം തുടങ്ങിയ ഗവ. കോളജുകളിൽ എസ്​.എഫ്​.​െഎ തകർപ്പൻ ജയം നേടി.

അതേസമയം ദേവഗിരി സ​​​െൻറ്​ ജോസഫ്​സ്​ കോളജിൽ കെ.എസ്​.യു ഗംഭീര തിരിച്ചുവരവ്​ നടത്തി. സ്​റ്റുഡൻറ്​ എഡിറ്റർ ഒഴികെ എട്ട്​ സീറ്റിലാണ്​ ഇവർ ജയിച്ചത്​. മുക്കം എം.എ.എം.ഒ കോളജിൽ എം.എസ്​.എഫ്​-കെ.എസ്​.യു സഖ്യം ജയിച്ചു​. ചേന്ദമംഗലൂർ സുന്നിയ അറബിക്​ കോളജ്​, മേപ്പയൂർ സലഫി കോളജ് തുടങ്ങിയ കലാലയങ്ങളിൽ എം.എസ്​.എഫ്​ ആധിപത്യം നിലനിർത്തി. ഫാറൂഖ്​ കോളജിൽ നേരത്തേ നടന്ന തെരഞ്ഞെടുപ്പിൽ എം.എസ്​.എഫ്​ സഖ്യം ജയിച്ചിരുന്നു.

മലപ്പുറത്ത്​ മഞ്ചേരി എൻ.എസ്​.എസ്​, പെരിന്തൽമണ്ണ എസ്​.എൻ.ഡി.പി, പൊന്നാനി എം.ഇ.എസ്, താനൂർ ഗവ. കോളജ്​​ എന്നിവിടങ്ങളിൽ എസ്​.എഫ്​.​െഎ വിദ്യാർഥി യൂനിയൻ നേതൃത്വം സ്വന്തമാക്കി. തിരൂരങ്ങാടി പി.എസ്​.എം.ഒ, ജെംസ്​ കോളജ്​, പുളിക്കൽ മദീനത്തുൽഉലൂം അറബിക്​ കോളജ്​, പെരിന്തൽമണ്ണ എം.എസ്​.ടി.എം, വാഴയുർ സാഫി, അരിക്കോട്​ സുല്ലമുസലാം, വാഴക്കാട്​ ദാറുൽ ഉലും, കൊ​േണ്ടാട്ടി ബ്ലോസം തുടങ്ങിയ കോളജുകൾ എം.എസ്​.എഫ്​ മുന്നണി നേടി.

പാലക്കാട്​ മണ്ണാർക്കാട്​ കല്ലടി എം.ഇ.എസ്​ കോളജിലും എം.എസ്​.എഫ്​ ഭൂരിപക്ഷം നേടി. ​പാലക്കാട്​ ഗവ. വിക്​ടോറിയ കോളജിൽ ചെയർമാൻ, സ്​റ്റുഡൻറ്​ എഡിറ്റർ സ്​ഥാനങ്ങളിൽ കെ.എസ്​.യുവാണ്​ ജയിച്ചത്​. ഒറ്റപ്പാലം, നെന്മാറ എൻ.എസ്​.എസ്​ കോളജുകളിലും എസ്​.എഫ്​.​െഎക്കാണ്​ ജയം. തൃശൂരിൽ കേരള വർമ, ക്രൈസ്​റ്റ്​ കോളജ്​ ഇരിങ്ങാലക്കുട, നാട്ടിക എസ്.എൻ തുടങ്ങിയ കലാലയങ്ങളിലും എസ്​.എഫ്​.​െഎ മുന്നണി മുന്നേറി.

152 സർവകലാശാല യൂനിയൻ കൗൺസിലർമാരെ വിജയിപ്പിച്ച്​ എം.എസ്​.എഫ്​ ചരിത്രവിജയം നേടിയതായി സംസ്​ഥാന പ്രസിഡൻറ്​​ മിസ്​ബഹ്​ കീഴരിയൂർ, സെക്രട്ടറി എം.പി. നവാസ്​ എന്നിവർ അറിയിച്ചു. 71 കോളജുകളിൽ തനിച്ചും 27 ​ഇടത്ത്​ മുന്നണിയായും ജയിച്ചതായി എം.എസ്​.എഫ്​ സംസ്​ഥാന സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - College Union Election- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.