കോളജ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച്​ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി: യുവാവിനെതിരെ കേസ്

കു​റ്റ്യാ​ടി: കാ​ണാ​താ​യ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​യെ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച്​ പീ​ഡി​പ്പി​ച്ച്​ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ്​ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ ​ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കു​ണ്ടു​തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സ് എ​ടു​ത്തു. ത​ന്നെ വീ​ട്ടി​ന​ക​ത്ത്​ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ കു​ട്ടി കൂ​ട്ടു​കാ​രി​ക്ക്​ ന​ൽ​കി​യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ വീ​ട് ക​ണ്ടെ​ത്തി കു​ത്തി​ത്തു​റ​ന്ന്​ മോ​ചി​പ്പി​ച്ച​ത്.

പൊ​ലീ​സ്​ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. നാ​ദാ​പു​രം ഡി​വൈ.​എ​സ്.​പി വി.​വി. ല​തീ​ഷ്​ സ്ഥ​ല​ത്തെ​ത്തി മൊ​ഴി​യെ​ടു​ത്തു. വീ​ട്ടി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്നു.

Tags:    
News Summary - College student raped and found locked up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.