കലക്ടർ മൃൺമയി ജോഷി ആദിവാസികളുടെ സഹോദരി; ഒരു ഫോൺകോൾ മതി പരാതി പറയാൻ -ശിവാനി

കോഴിക്കോട്: പാലക്കാട് മുൻ കലകട്ർ മൃൺ മയി ജോഷി അട്ടപ്പാടിയിലെ ആദിവാസികളുടെ സഹോദരിയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തക ശിവാനി. ആദിവാസികൾക്ക് ഒരു ഫോൺകോൾ വഴി കലക്ടറെ പരാതി അറിയിക്കാൻ കഴിയുമായിരുന്നു. ആദിവാസികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കും. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് നിയമപരമായി പരിഹാരിമുണ്ടാക്കുകയും ചെയ്തു. അതിനാൽ ഭൂമി കൈയേറ്റക്കാർക്ക് കലക്ടർ ഭീഷണിയായിമാറിയെന്നാണ് ശിവാനി മാധ്യമം ഓൺലൈനോട് പറഞ്ഞത്.



അട്ടപ്പാടിയിലെ പല കൈയേറ്റങ്ങൾക്കും കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകി. ഒരു മാസം മുമ്പ് അഗളി അഹാഡ്സിന് എതിർവശം 10 ഏക്കറോളം ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നതിന് ശ്രമിച്ചിരുന്നു. കൈയേറ്റം നടന്നത് ഞായറായഴ്ചയായിരുന്നു. സർക്കാർ ഓഫിസ് അവധിയായതിനാൽ റവന്യൂ ഉദ്യോഗസ്ഥർ എത്തില്ലെന്ന് അവർക്ക് അറിയാം. തഹസിൽദാർ സംഭവം അറിഞ്ഞിട്ടും ആദ്യം ഇടപെട്ടില്ല. ആദിവാസികൾ ഡി.വൈ.എസ്.പി യെ വിവരം അറിച്ചെങ്കിലും മുകളിൽനിന്ന് ആരെങ്കിലും നിർദേശം നൽകാതെ നടപപടിയെടുക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നത് കണ്ട ശിവാനി അടക്കമുള്ള പ്രദേശവാസികളായ ആദിവാസികളാണ് കലക്ടർക്ക് ഫോൺ ചെയ്തത്. മുഴുവൻ വിവരങ്ങളും കലക്ടർ കേട്ടു. ഏതു സ്ഥലത്താണ് കൈയേറ്റം നടത്തുന്നതെന്ന് ചോദിച്ചു. ആദിവാസികൾ പരാതി തരേണ്ടതില്ലെന്നും അത് പരിശോധിക്കാമെന്നുമാണ് കലക്ടർ ഉറപ്പ് നൽകിയത്. തുടർന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് തഹസിൽദാർക്ക് കലക്ടർ നിർദേശം നൽകി. തഹസിൽദാർ നേരത്തെ വിവരം അറിഞ്ഞിരിന്നുവെങ്കലും കലക്ടർ നിർദേശം നൽകിയതോടെയാണ് സ്ഥലത്തെത്തി.

ഭൂമിയിൽ കയറി കാടുവെട്ടിക്കൊണ്ടിരുന്ന സംഘത്തിനെ വിളിച്ച് തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി. സിനിമ തീയേറ്റർ അടക്കം ഷോപ്പിങ് കോപ്ലസ് നിർമിക്കുന്നതിനാണ് 10 ഏക്കറോളം ഭൂമി നിരപ്പാക്കി തുടങ്ങിയത്. തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ കാടുവെട്ടൽ അവസാനിപ്പിച്ച് അവർ പിൻവാങ്ങി. ആദിവാസികൾക്കായി മാറ്റിവെച്ചിരിക്കുന്ന നത്ത് ലാൻഡ് എന്ന് വില്ലേജ് എ. ആൻഡ് ബി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഭൂമിയാണിത്. അതിന് വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയതെങ്ങനെയെന്ന് ആദിവാസികൾക്ക് അറിയില്ല. അത് അന്വേഷിക്കേണ്ടത് റവന്യൂവകുപ്പിന്റെ ചുമതലയാണ്. ഭൂമി കൈയേറാനെത്തിയവർ പിന്നീടും ആദിവാസികളെ തേടിയെത്തി. പരാതി പിൻവലിക്കണമെന്നും അതിന് പണം നൽകാമെന്നും ഉറപ്പ് നൽകി. പരാതിയിൽനിന്ന് പിൻവാങ്ങണമെന്ന അവരുടെ ആവശ്യം ആദിവാസികൾ അംഗീകരിച്ചില്ലെന്നും ശിവാനി പറഞ്ഞു.

അട്ടപ്പാടിയിലെ ഊരുകളിലെത്തിയ കലക്ടർ ആദിവാസി ചേർത്തുപിടിക്കുകയാണ് ചെയ്തത്. അവരുടെ പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു. സാധാരണ സർക്കാർ ഉദ്യോഗസ്ഥർക്ക് ആദിവാസികളോട് പരമപുച്ഛമാണ്. പരാതി പോലും കേൾക്കാൻ തയാറാകില്ല. അതിൽനിന്നെല്ലാം വ്യത്യസ്ത മായിരുന്നു കലക്ടർ മൃൺ മയി ജോഷിയെന്നും വട്ടലക്കി ഫാമിലെ ടി.ആർ. ചന്ദ്രൻ പറഞ്ഞു. ഫാം സന്ദർശിക്കുന്നതിന് കലക്ടർ ഒറ്റക്കാണ് എത്തിയത്. ഫാമിലേക്ക് ഒരു പെൺകുട്ടി നടന്നുവരുന്നത് കണ്ടെപ്പോൾ ആരാണെന്ന് ആദിവാസികൾ അന്വേഷിച്ചു. അപ്പോൾ കലക്ടറാണെന്ന് മറുപടി നൽകി. കാർ ഫാമിന് പുറത്താണ് നിർത്തിയതിനാൽ അതാരും കണ്ടിരുന്നില്ല. ആദിവാസി ഫാമിെൻറ നിലവലിലെ സ്ഥിതിയെക്കുറിച്ച് സംസാരിച്ചാണ് മടങ്ങിയത്.

ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുത്ത കേസിലും കലക്ടർ നേരിട്ട് വിചാരണ നടത്തിയിരുന്നു. ആഗസ്റ്റ 10നും സെപ്തംബർ 13നുമാണ് വിചാരണ നടത്തിയത്. ടി.എൽ.എ കേസ് സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ടും നൽകി. 2022 ൽ അഞ്ച് ടി.എൽ.എ കേസുകളിലാണ് കലക്ടർ ഉത്തരവിട്ടത്. കലക്ടറുടെ ഇടപെടൽ നീതി ഉറപ്പാക്കപ്പെടുമെന്ന പ്രതീക്ഷ നൽകിയ വേളയിലാണ് സ്ഥലംമാറ്റിയത്.

Tags:    
News Summary - Collector Mrunmayi Joshi is the sister of tribals; A phone call is enough to complain - Shivani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.