പെരിയ ദേശീയപാതയിലെ അടിപ്പാത തകർച്ച: എൻ.ഐ.ടി സംഘം പരിശോധിച്ചു

കാസർകോട്: പെരിയ ദേശീയപാതയിൽ നിർമാണത്തിലിരിക്കെ അടിപ്പാത തകർന്ന സംഭവം അന്വേഷിക്കാൻ എൻ.ഐ.ടി സംഘം എത്തി. ദേശീയപാത പ്രോജക്ട് ഡയറക്ടർ പുനിൽ, സൂറത്ത്കൽ എൻ.ഐ.ടിയിലെ പ്രഫ. ബി.എം സുനിൽ, പ്രഫ. ശ്രീവത്സ കൊളത്തായർ, പ്രഫ. എ.എസ്. ബാലു, പ്രഫ. ബാബു നാരായണൻ, പ്രഫ. ജി.എസ്. പവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

രാവിലെ ഒമ്പതിന് എത്തിയ സംഘം അടിപ്പാതയുടെ തകർന്ന തൂണുകളാണ് വിശദമായി പരിശോധിച്ചത്. കോൺക്രീറ്റ് മിശ്രിതം പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് അന്വേഷണ വിഷയമല്ലെന്ന് എൻ.ഐ.ടിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കോൺക്രീറ്റ് ചെയ്ത് ഉറക്കാനുള്ള സമയം കഴിഞ്ഞ ശേഷം തകർന്നാൽ മാത്രമേ ആ പ്രശ്നം അന്വേഷണ പരിധിയിൽ വരൂ. കരാറുകാരായ മേഘ കമ്പനി പ്രതിനിധികളും സംബന്ധിച്ചു.

Tags:    
News Summary - Collapse of underpass on Periya National Highway: NIT team probed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.